ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിച്ചു
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന, ക്രിയേറ്റീവ് കോർണറുകളുടെ മികവുത്സവം ക്രിയേറ്റീവ് ഫെസ്റ്റ് 2026 പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി സംഘടിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിൽ അനുവദിക്കപ്പെട്ട 24 ക്രിയേറ്റീവ് കോർണറുകൾ പങ്കെടുത്ത ഫെസ്റ്റിൽ, ഫാഷൻ ടെക്നോളജി, കുക്കിങ്, ഇലക്ട്രോണിക്സ്, വുഡ് വർക്ക്, പ്ലംബിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങളും നടന്നു. പ്രദർശനത്തിൽ പ്രമോഷൻ വീഡിയോ തയ്യാറാക്കിയ സ്കൂളുകൾ, മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾ എന്നിവർക്ക് ഉപഹാരം നൽകി.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടി.വി സലീന ബീവി, മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ അനിത, പാലക്കാട് ഡയറ്റ് പ്രിൻസിപ്പാൾ ശശിധരൻ, പറളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു, സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർമാരായ ഭക്ത ഗിരീഷ്, ബീന, കൊല്ലങ്കോട് ബിപിസി കെ.ബി ഹബീബ് റഹ്മാൻ , സമഗ്ര ശിക്ഷാ കേരള ട്രെയിനർമാർ, സിആർസിസി അധ്യാപകർ, സ്പെഷ്യൽ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 400 കുട്ടികളും അൻപതോളം അധ്യാപകരും പങ്കെടുത്തു.
