സ്വീപ് ബോധവത്കരണം: റാലി സംഘടിപ്പിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് വോട്ടര്‍ ബോധവത്കരണത്തിന്റെ ഭാഗമായി കാളവണ്ടി റാലി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ രവി കുമാര്‍ മീണ പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. പാലക്കാട് സിവില്‍ സ്റ്റേഷന്‍ നിന്ന് ആരംഭിച്ച റാലി സ്റ്റേഡിയം സ്റ്റാന്‍ഡ്, സുല്‍ത്താന്‍ പേട്ട, മോയന്‍സ് സ്‌കൂള്‍, ശകുന്തള ജംഗ്ഷന്‍, ടൗണ്‍ സ്റ്റാന്‍ഡ് മിഷന്‍ സ്‌കൂള്‍ വഴി തിരിച്ചു സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു.
മലമ്പുഴ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പാലക്കാട് താലൂക്ക് തഹസില്‍ദാറുമായ ജെറിന്‍ ജോണ്‍സന്‍ , ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത് കുമാര്‍, കോങ്ങാട് നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും എല്‍.ആര്‍ തഹസില്‍ദാറുമായ സി.സന്തോഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
