logo
AD
AD

പാലക്കാട് ജില്ലയിൽ പ്രാദേശിക അവധികൾ പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയിലെ വിവിധ ഉത്സവങ്ങളോടനുബന്ധിച്ച് പ്രാദേശിക അവധികൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പ്രധാനപ്പെട്ട ഉത്സവ ദിവസങ്ങളിലാണ് അതാത് മേഖലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്.

ഫെബ്രുവരി 26-ന് പാലക്കാട് കിഴക്കേ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല നടക്കുന്നതിനാൽ പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ചിറ്റൂർ ദേശ കൊങ്ങൻപട പ്രമാണിച്ച് മാർച്ച് രണ്ടിന് ചിറ്റൂർ-തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സർക്കാർ, നഗരസഭാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി അനുവദിച്ചിട്ടുണ്ട്.

മാർച്ച് രണ്ടിന് ചിനക്കത്തൂർ പൂരം നടക്കുന്നതിനാൽ ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം, ലക്കിടി-പേരൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ, നഗരസഭാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മണ്ണാർക്കാട് പൂരം നടക്കുന്നതിനാൽ മാർച്ച് മൂന്നിന് മണ്ണാർക്കാട്, അട്ടപ്പാടി താലൂക്ക് പരിധികളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പി.എസ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ള പൊതുപരീക്ഷകൾക്ക് ഈ അവധികൾ ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Latest News

latest News