ഇരിമ്പിളിയം വേളിക്കുളത്ത് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
വളാഞ്ചേരി: ഇരിമ്പിളിയം വേളിക്കുളത്ത് ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
