logo
AD
AD

കുടിവെള്ള കണക്ഷനില്‍ കൃത്രിമം കാണിച്ച് ജലമോഷണം; വീട്ടുടമയ്ക്കെതിരെ കേസ്

നെന്മാറ: കുടിവെള്ള കണക്ഷനിൽ കൃത്രിമം കാണിച്ച് ജലമോഷണം നടത്തിയ സംഭവത്തിൽ വീട്ടുടമയ്ക്കെതിരേ കേസ്. പോത്തുണ്ടി കുടിവെള്ളപദ്ധതിയുടെ അസി. എൻജിനീയറുടെ പരാതിയിലാണ് നെന്മാറ ചാത്തമംഗലം സ്വദേശിയായ യാക്കുബിനെതിരേ നെന്മാറ പോലീസ് കേസെടുത്തത്.

പോത്തുണ്ടി കുടിവെള്ളപദ്ധതിയിൽനിന്ന് ചാത്തമംഗലം, കൊമ്പൻകല്ല്, ആറ്റുവായ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ജലവിതരണം നടത്തുന്നുണ്ടെങ്കിലും വേനൽ കടുത്തതോടെ മിക്ക ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് അസി. എൻജിനീയറുടെ നേതൃത്വത്തിൽ ഈ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പേഴുംപാറ-ചാത്തമംഗലം പാതയിൽ ആറ്റുവായ് പള്ളിക്ക് സമീപത്തായി യാക്കുബിന്റെ വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷനിൽ മീറ്ററിന് മുൻപായി പൊട്ടിച്ചശേഷം പൈപ്പ് ഉപയോഗിച്ച് കിണറിലേക്ക് വെള്ളം നിറയ്ക്കുന്നതായി കണ്ടെത്തി. ഈ വെള്ളം അനധികൃതമായി ടാങ്കറുകളിലാക്കി വിൽപ്പന നടത്തിവരുന്നതായും കണ്ടെത്തി.

2023 മുതൽ ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കൃത്രിമം നടത്തിയതുവഴി ഏകദേശം 15,000 കിലോ ലിറ്റർ വെള്ളമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇതുവഴി 10 ലക്ഷം രൂപയുടെ നഷ്ടമാണ് ജല അതോറിറ്റിക്ക് ഉണ്ടായിട്ടുള്ളതെന്ന് അസി. എൻജിനിയർ പറഞ്ഞു. ജല അതോറിറ്റിക്കുണ്ടായ നഷ്ടം വീട്ടുടമയിൽനിന്ന് ഈടാക്കുമെന്നും വ്യക്തമാക്കി.

Latest News

latest News