പാലക്കാട് ജില്ലാ ജയിലിൽ ക്ഷേമദിനാഘോഷത്തിന് തുടക്കമായി
പാലക്കാട്: ജയിൽ ക്ഷേമദിനാഘോഷം ജില്ലാ ജയിലിൽ പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് കെ.ഇ. സാലിഹ് ഉദ്ഘാടനം നിർവഹിച്ചു. ജയിൽ അന്തേവാസികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും അവരുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പറും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ എസ്. ബി. രാജു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഉത്തരമേഖലാ റീജിയണൽ വെൽഫെയർ ഓഫീസർ കെ. ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുട്ടികുളങ്ങര കെ എ പി- രണ്ട് ബറ്റാലിയൻ സൈക്യാട്രിസ്റ്റ് ഡോ. അശ്വതി കൃഷ്ണ, റിട്ട. സ്പെഷ്യൽ ഓഫീസർ എ. ജെ. മാത്യു, പാലക്കാട് ജില്ലാ ജയിൽ റിട്ട. സൂപ്രണ്ട് ശിവദാസൻ പാലക്കാട് ജില്ലാ ജയിൽ സൂപ്രണ്ട് കെ മൊഹമ്മദ് സിയാദ്, വെൽഫെയർ ഓഫീസർ എ ധന്യ, എന്നിവർ പങ്കെടുത്തു.
