logo
AD
AD

ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പതിനാറാം വാർഡ് ഉദിനിക്കരയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത എ.എസ്., ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾമജീദ് കഴുങ്ങിൽ, വാർഡ് അംഗം സതി സുകുമാരൻ, ഇ.എസ് സുകുമാരൻ, വി.വി വേലായുധൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ക്യാമ്പിൽ സൗജന്യ ഡോക്ടർ പരിശോധനയും ആയുർവേദ മരുന്ന് വിതരണവും നടത്തി.


Latest News

latest News