വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എ.യുമായി തൃത്താലയിൽ യുവാവ് പിടിയിൽ
പാലക്കാട്: തൃത്താലയിൽ വീട്ടിൽ സൂക്ഷിച്ച രാസലഹരിയുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃത്താല പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. രഹസ്യ വിവരത്തെ തുടർന്ന് തൃത്താല പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറങ്ങാടി കോക്കാട് സ്വദേശി മലയൻചാത്ത് വീട്ടിൽ 34 വയസ്സുകാരൻ ഷെമീം പിടിയിലായത്.
പരിശോധനയിൽ ഇയാളുടെ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 2.3 ഗ്രാം MDMA കണ്ടെത്തി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ് പോലീസും ലഹരി വിരുദ്ധ സ്കോഡും പരിശോധന നടത്തിയത്. പ്രതിക്ക് MDMA കിട്ടിയ ഉറവിടത്തെ കുറിച്ചും മറ്റു കണ്ണികൾ ഉണ്ടോ എന്നതിനെക്കുറിച്ചു പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
