logo
AD
AD

ഓപ്പറേഷന്‍ തൂഫാന്‍: 145 പേർ അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞദിവസം പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 145 പേരാണ് അറസ്റ്റിലായത്.

ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (25.23 ഗ്രാം), കഞ്ചാവ് (2.354 കി.ഗ്രാം), കഞ്ചാവ് ബീഡി (91 എണ്ണം) എന്നിവ പിടിച്ചെടുത്തു. ഗ്രാന്‍ഡ് ടോട്ടല്‍: ആകെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2259, ആകെ അറസ്റ്റ് 2440, എം.ഡി.എം.എ 1.375 കി.ഗ്രാം, കഞ്ചാവ് 128.268 കി.ഗ്രാം, കഞ്ചാവ് ബീഡി 1428 എണ്ണം.


latest News