logo
AD
AD

MDMA കേസിലെ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

പെരിന്തൽമണ്ണ: എം.ഡി.എം.എ. കേസിലെ പ്രതി പെരിന്തൽമണ്ണ സബ് ജയിലിന് മുന്നിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. 19 ഗ്രാം എം.ഡി.എം.എ.യുമായി കൊണ്ടോട്ടി പോലീസ് പിടികൂടിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി അമീറാണ് ഓടി രക്ഷപ്പെട്ടത്. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് ജയിലിലേക്ക് പ്രവേശിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഇയാൾ നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.


latest News