logo
AD
AD

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

കൂറ്റനാട്: നവീകരണം നടക്കുന്ന പട്ടാമ്പി ചാലിശ്ശേരി പാതയിൽ വാവനൂർ വളവിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. വൈദ്യുതത്തൂൺ കാറിനു മുകളിലേക്ക് വീണതോടെ വാഹനത്തിൻ്റെ മുൻഭാഗം പാടേ തകർന്നു. കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ ആർക്കും കാര്യമായ പരിക്കില്ല. അപകടത്തെത്തുടർന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടു. ചാലിശ്ശേരി പോലീസും കെ.എസ്.ഇ.ബി. അധികൃതരും അപകടം നടന്ന സ്ഥലത്തെത്തി. വൈദ്യുതിതടസ്സം നീക്കാനുള്ള നടപടി സ്വീകരിച്ചു.


latest News