logo
AD
AD

ഗ്രാമിന് 100 രൂപ കൂടി, പവന് 1,11,720 രൂപ; സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് ഗ്രാമിന് 100 രൂപ കൂടി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി.ഒരു പവന്‍ (എട്ട് ഗ്രാം) സ്വര്‍ണത്തിന് 1,11,720 രൂപയും ഗ്രാമിന് 13,965 രൂപയുമാണ് കൂടിയിരിക്കുന്നത്. ജനുവരി 29നാണ് സ്വര്‍ണം അതിന്റെ റെക്കോഡ് വിലയിലെത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില. ഒരു ഘട്ടത്തില്‍ കേരളത്തിലെ സ്വര്‍ണവില ഗ്രാമിന് 12,845 രൂപ വരെയും പവന് 1,02,760 രൂപ വരെയും താഴ്ന്നിരുന്നു. അതായത് റെക്കോഡ് വിലയില്‍ നിന്ന് ഗ്രാമിന് 3,550 രൂപയും ഒരു പവന് 28,400 രൂപയും കുറഞ്ഞു. റെക്കോഡ് പവന്‍ വിലയില്‍ നിന്ന് ഏകദേശം 21.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

അതേസമയം ഓഗസ്റ്റ് 5, 6 തീയതികളില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഈ ദിവസങ്ങളില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13,200 രൂപയിലും പവന് 1,05,600 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാല്‍ ഓഗസ്റ്റ് ആറിന് വൈകുന്നേരത്തോടെ വിപണിയില്‍ വീണ്ടും വില ഉയരുകയും വെള്ളിയാഴ്ച വന്‍ കുതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) വ്യക്തമാക്കുന്നതനുസരിച്ച്, രാജ്യാന്തര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. വരും ദിവസങ്ങളിലും വിപണിയില്‍ വില വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.


latest News