logo
AD
AD

യോഗ പരിശീലനം ആരംഭിച്ചു

എടപ്പാൾ: തുയ്യം ഗ്രാമീണ വായനശാലയുടെയും ചേതന യോഗയുടെയും ആഭിമുഖ്യത്തിൽ വായനശാല ഹാളിൽ വെച്ച് യോഗ പരിശീലനം ആരംഭിച്ചു. യോഗ പരിശീലകൻ ധനേഷ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഷീന കെ.വി, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ എ.കെ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.വി മുകുന്ദൻ മാസ്റ്റർ യോഗ ട്രെയിനർ ഇ.ടി ഉണ്ണി, കല്ലാട്ടയിൽ വേലായുധൻ എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പ്രവീൺ പി. സ്വാഗതവും ലൈബ്രറേറിയൻ ബിന്ദു മോൾ കെ.പി നന്ദിയും രേഖപ്പെടുത്തി.


latest News