കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു
ബെംഗളുരു: ബെംഗളൂരു- മൈസുരു എക്സ്പ്രസ്വേയിൽ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്.
20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരിൽ മലയാളികളുണ്ടോ എന്ന കാര്യ വ്യക്തമല്ല. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഡീലക്‌സ് ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. റോഡിന് നടുവിലെ സൈൻബോർഡിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ബസ് പൂർണമായും തകർന്നിട്ടുണ്ട്.
