logo
AD
AD

ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂനിഫോം വിതരണം ചെയ്തു

മഞ്ചേരി നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള യൂനിഫോം വിതരണം ചെയ്തു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് വിതരണോദ്ഘാടനം നിർവഹിച്ചു. വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 83 പേർക്കാണ് യൂനിഫോം കൈമാറിയത്. നഗരത്തിൻറെ ശുചിത്വ പരിപാലനത്തിലും മാലിന്യ സംസ്കരണത്തിലും സജീവമായി പങ്കാളികളാകുന്ന ഹരിതകർമ്മ സേനാംഗങ്ങളുടെ ക്ഷേമവും പ്രവർത്തന സൗകര്യവും മുൻനിർത്തിയാണ് നഗരസഭ യൂനിഫോമുകൾ ലഭ്യമാക്കിയത്.


latest News