എം.സി.എഫ് യൂണിറ്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി
കോട്ടക്കൽ: കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കോട്ടക്കൽ നഗരസഭയിൽ നിർമ്മാണം പുരോഗമിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (MCF) യൂണിറ്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ലോക ബാങ്ക് പ്രതിനിധി സംഘം കോട്ടക്കൽ നഗരസഭ സന്ദർശിച്ചു. ലോക ബാങ്ക് പ്രതിനിധികളായ ദീപ ബാലകൃഷ്ണൻ, മൃദുല സിംഗ് എന്നിവരും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) പ്രതിനിധി ഗിരീഷ് ശുക്ലയും സംഘത്തിന് നേതൃത്വം നൽകി. സന്ദർശനത്തിനിടെ നഗരസഭയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, നിലവിലെ പ്രവർത്തനങ്ങൾ, കൈവരിച്ച നേട്ടങ്ങൾ, ഭാവി വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടത്തി.
