logo
AD
AD

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് - യു.ഡി.ഐ.ഡി. അദാലത്ത്

മലപ്പുറം ജില്ലയില്‍ സാമൂഹ്യനീതി ഓഫീസില്‍ ലഭിച്ച ഭിന്നശേഷി ഗാര്‍ഡിയന്‍ഷിപ്പ് അപേക്ഷകള്‍ പൂര്‍ണ്ണമായും പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് - യു.ഡി.ഐ.ഡി. അദാലത്ത് മലപ്പുറം ഡി.ഡി.സി. ചേംബറില്‍ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ദിലീപ് കൈനിക്കര അദാലത്ത് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ട്രസ്റ്റ് മലപ്പുറം എല്‍.എല്‍.സി, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, ആരോഗ്യവകുപ്പ് സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. എല്‍.എല്‍.സി. കണ്‍വീനര്‍ ടി. എം. താലിസ് , കോര്‍ഡിനേറ്റര്‍ ഷാഹിന, നാസര്‍, കെ.എസ്.എസ്.എം.ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ അസീസ്, കോര്‍ഡിനേറ്റര്‍മാരായ ടി.പി.അശ്വതി, പി. മര്‍ഷ, സാജിത, കെ. റഫീഖ്, നവാസ് ജാന്‍, മുഹമ്മദ് റാഫി, മുഹമ്മദ് അഷ്‌കര്‍ , ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ പി. ജൗഹര്‍, ഒപ്പം പ്രൊജക്റ്റ് കോഡിനേറ്റര്‍ റഈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


latest News