logo
AD
AD

ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം ചെയ്തു

കൂറ്റനാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ അംഗം ടി.കെ. സുനിൽകുമാർ തന്റെ ഡിവിഷൻ പരിധിയിലെ പഞ്ചായത്തുകളിൽപ്പെട്ട ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായി വീൽ ചെയറുകൾ നൽകി. തൃത്താല എം.എൽ.എ. വി.ടി. ബൽറാം ഉദ്ഘാടനം നിർവഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. സുനിൽകുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ. സലാം, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി. ബാലകൃഷ്ണൻ, പി. ബാലൻ, പി.വി. മുഹമ്മദ് അലി, കെ. ബാബുനാസർ, പി. മാധവദാസ്, പി.കെ. ഫവാസ് എന്നിവരും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് കൊഴിക്കര, വിനോദ് കാങ്കത്ത്, സി.എം. അലി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി, കെ. ശശിരേഖ, ജയന്തി വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, ബാവ മാളിയേക്കൽ, സൗമ്യ ഹരീഷ്, പി. ദിവ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി. രാജീവ്, യു.കെ. സുരേഷ്ബാബു, ടി. രഘു തുടങ്ങിയ നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


latest News