ഹരിതം: പച്ചക്കറി തൈകൾ വിതരണം ചെയ്തു
എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഹരിതം പദ്ധതിയിലേക്ക് വട്ടംകുളം കൃഷിഭവൻ പച്ചക്കറി തൈകൾ വിതരണം ചെയ്തു. മഴക്കാല പച്ചക്കറി തൈകളായ പയർ, വെണ്ട എന്നിവയാണ് വിതരണം ചെയ്തത്. വട്ടംകുളം കൃഷി ഓഫീസർ വിഷ്ണുദാസ്, കൃഷി അസിസ്റ്റൻ്റ് സ്‌മിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി.വി, അധ്യാപകനായ വൈശാഖ് എന്നിവർ പങ്കെടുത്തു.
