logo
AD
AD

നാഷണല്‍ ലോക് അദാലത്ത്: 355 കേസുകള്‍ തീര്‍പ്പാക്കി

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വിവിധ കോടതികളില്‍ സംഘടിപ്പിച്ച നാഷണല്‍ ലോക് അദാലത്തില്‍ 355 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി ആകെ 12,11,28,364 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 5,48,29,364 രൂപ നഷ്ടപരിഹാരമായി അനുവദിച്ചു. ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകളിലെ വായ്പാ കുടിശ്ശിക പരാതികളില്‍ 6,48,49,000 രൂപ തിരിച്ചടവായി ഈടാക്കി. മജിസ്ട്രേറ്റ് കോടതികളില്‍ നടന്ന സ്പെഷ്യല്‍ സിറ്റിംഗില്‍ 5,179 ഫൈന്‍ കേസുകള്‍ തീര്‍പ്പാക്കി സര്‍ക്കാരിലേക്ക് 2,09,17,500 രൂപ പിഴയിനത്തില്‍ ലഭിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സിവില്‍ ജഡ്ജുമായ (സീനിയര്‍ ഡിവിഷന്‍) എം. കെ രഞ്ജിനി അദാലത്തിന് നേതൃത്വം നല്‍കി.


latest News