സിപിഐ എം അങ്ങാടിപ്പുറം പഞ്ചായത്ത് റാലി സംഘടിപ്പിച്ചു
അങ്ങാടിപ്പുറം: മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കുക, സംഘപരിവാറിന് കീഴടങ്ങുന്ന യുഡിഎഫ് സർക്കാർ നയം തിരുത്തുക എന്നീ മുദ്രാവാക്യവുമായി സിപിഐ എം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ബഹുജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. റാലിക്ക് ശേഷം തിരൂർക്കാട് അങ്ങാടിയിൽ നടന്ന പൊതുയോഗം മുൻമന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി കെ റഷീദലി അധ്യക്ഷനായി. സിപിഐ എം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ഹരി, കെ ടി നാരായണൻ, സി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തൊട്ടത്ത് ധന്യ, ഡോ. എ മുഹമ്മദ് എന്നിവർ സംസാരിച്ചു. തിരൂർക്കാട് എൽ സി സെക്രട്ടറി പി പദ്മജ സ്വാഗതവും അങ്ങാടിപ്പുറം എൽ സി സെക്രട്ടറി എസ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
