തൃത്താലയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
തൃത്താല: കുമരനെല്ലൂരിൽ 170 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുമരനെല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ വീടിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈ.എസ്.പിയുടെയും തൃത്താല സി.ഐയുടെയും നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
