logo
AD
AD

കൂട്ടിലങ്ങാടിയിൽ കുടിവെള്ള വിതരണം സുഗമമാക്കണം: വാട്ടർ അതോറിറ്റിക്ക് നിവേദനം നൽകി

കൂട്ടിലങ്ങാടി: കൂട്ടിലങ്ങാടി പഞ്ചായത്തിൽ തടസ്സരഹിതമായി കുടിവെള്ള വിതരണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരും വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകി. മോതി പമ്പ് ഹൗസിനു കീഴിലുള്ള പള്ളിപ്പടി, വെടിയംകുന്ന് എന്നിവിടങ്ങളിലെ തകരാറിലായ വാൾവുകളും പമ്പ് ഹൗസിലെ പ്രഷർ ഫിൽട്ടറും എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം ഇടങ്ങളിൽ പൊട്ടിയ പൈപ്പുകൾ അടിയന്തിരമായി റിപ്പയർ ചെയ്ത് ജലവിതരണം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മുഹമ്മദ് സാലിം, സി.എച്ച്. സലീം, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി പി.പി. മുഹമ്മദ് യൂസഫ് എന്നിവരടങ്ങിയ സംഘമാണ് മലപ്പുറം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചത്. പ്രവൃത്തികൾക്കായി പുതിയ മെയിന്റനൻസ് ടീമിനെ ഉടൻ ചുമതലപ്പെടുത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ നിവേദക സംഘത്തിന് ഉറപ്പ് നൽകി.


Latest News

latest News