ക്ലീൻ ആനക്കര ഗ്രീൻ ആനക്കര: രണ്ടാംഘട്ടത്തിന് തുടക്കം
മാലിന്യമുക്ത ആനക്കര എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന 'ക്ലീൻ ആനക്കര ഗ്രീൻ ആനക്കര' മാലിന്യ നിർമാർജന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ആനക്കര അങ്ങാടിയിൽ തുടക്കമായി. അങ്ങാടിയും പരിസരവും വൃത്തിയുള്ളതാക്കി നിലനിർത്തുന്നതിനും മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. വി.ടി. ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എൻ. അംബിക അധ്യക്ഷയായി. അസിസ്റ്റന്റ്റ് സെക്രട്ടറി കെ.വി. കിഷൻലാൽ, സീനത്ത് പുളിക്കൽ, കെ.പി. പ്രജിഷ്, ഇ.പി. ഗോപാലകൃഷ്ണൻ, പി. റഷീദ്, ഷീജ പ്രകാശ്, സൽമ ബഷീർ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു.
