logo
AD
AD

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് ഔദ്യോഗിക യാത്രയയപ്പ്

​രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക യാത്രയയപ്പ് നൽകി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ കലക്ടർ ഡോ. വിനോയ് ഗോയലിന്റെ നേതൃത്വത്തിലാണ് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്. വൈകിട്ട് 7.15-ന് മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ മാലിദ്വീപ് സന്ദർശനത്തിനായാണ് യാത്ര തിരിച്ചത്. യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് പിള്ള, വിദേശകാര്യമന്ത്രാലയ പ്രതിനിധി വിജയകുമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.


Latest News

latest News