logo
AD
AD

പാലക്കാട്ടെ ശരാശരി ചൂട് 39.1 ഡിഗ്രി സെൽഷ്യസ്

പാലക്കാട്: വ്യാഴാഴ്ചയും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച ജില്ലയിലെ ശരാശരി ചൂട് 39.1 ഡിഗ്രി സെൽഷ്യസാണ്. മുൻ ദിവസങ്ങളിലും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലായിരുന്നു. വ്യാഴാഴ്ച മുണ്ടൂർ ഐ.ആർ.ടി.സി. പ്രദേശത്ത് 38.2 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും മലമ്പുഴയിൽ 39.6 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയുമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ മഴ ലഭിച്ചിരുന്നു. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ടനുസരിച്ച് ജില്ലയിൽ ഇനി തിങ്കളാഴ്ചയാണ് മഴയ്ക്ക് സാധ്യതയുള്ളത്.

latest News