എസ്.എസ്.എൽ.സി. ഫലം മേയ് മൂന്നാംവാരം, പ്ലസ് ടു മേയ് 25-ന്
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാ ഫലം മേയ് മൂന്നാം വാരവും ഹയർസെക്കൻഡറിയുടേത് മേയ് 25-നും പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ്, വിഷു-ദുഃഖവെള്ളി തുടങ്ങിയ അവധിയെത്തുടർന്ന് മൂല്യ നിർണയം വൈകിയാണ് തുടങ്ങിയത്. വ്യാഴാഴ്ച തുടങ്ങിയ മൂല്യനിർണയം മേയ് രണ്ടിന് പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
