ഹജ്ജ് തീർത്ഥാടകർക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്ന മലപ്പുറം മണ്ഡലത്തിലെ ഹജ്ജ് തീർത്ഥാടകർക്കുള്ള പ്രതിരോധ വാക്‌സിന്‍ മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വെച്ച് നല്‍കി. വാക്‌സിന്‍ നല്‍കല്‍ പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ എ.എം അബൂബക്കര്‍, ഹെഡ് നഴ്‌സ് ഫാത്തിമ സുഹറ, മണ്ഡലത്തിലെ ട്രെയിനര്‍മാരായ ബഷീര്‍, അഹമ്മദ്, അലവി ഹാജി, റംല, റംലാബി, സഹീര്‍, അസ്മ, എസ്.എച്ച്.ഒ മാരായ അബ്ദുല്‍ ബാരി, ബഷീര്‍, മുഹമ്മദ് അബ്ദുറഹിമാന്‍, സലീന തുടങ്ങിയവര്‍ പങ്കെടുത്തു.