logo
AD
AD

ഗിരീഷ് പുത്തഞ്ചേരി സ്മാരക പുരസ്കാരം രാജൻ മുളയൻകാവിന്

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-2025 വർഷത്തെ ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗാന രചനാ പുരസ്കാരം പട്ടാമ്പി കുലുക്കല്ലൂർ സ്വദേശി രാജൻ മുളയൻ കാവിന് സമ്മാനിയ്ക്കും. പതിനായിരത്തിയൊന്ന് രൂപയും, കീർത്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ രംഗത്ത് നവാഗതനായ രാജൻ മുളയൻകാവിന്റെ കവിത, ഗാനരചനയിലുള്ള മികവുകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ച് ചേരുന്ന സാഹിത്യ സംഗമത്തിൽ ജനപ്രതിനിധികളുടേയും കലാ സാഹിത്യ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ വെച്ച് പുരസ്കാരം സമ്മാനിയ്ക്കും.

latest News