കോൺഗ്രസ്സിൽ ചേർന്നവർക്ക് സ്വീകരണം നൽകി

നെല്ലായ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുസമ്മേളനവും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നവർക്കുള്ള സ്വീകരണവും പേങ്ങാട്ടിരിയിൽ വെച്ച് നടന്നു. പൊതുസമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സ്വീകരണം ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
കെ.എം.കെ ബാബു, മൂസ പേങ്ങാട്ടിരി, കെ രാജീവ്, ഷബീർ നീരാണി, സി ചന്ദ്രൻ, വിജയനുണ്ണി, സി സംഗീത, ശ്രീകൃഷ്ണൻ, ടി വൈ. ഷിഹാബുദ്ധീൻ, കൃഷ്ണകുമാർ , അസീസ് പട്ടാമ്പി.,പി.വിനോദ് കുമാർ, വാസു മാസ്റ്റർ, എൻ. പി. രാമകൃഷ്ണൻ, ദിവാകരൻ, പി ബാലൻ, റസാഖ് എഴുവന്തല, മഹറൂഫ് ഇമ്പാനു, മൻസൂർ ഇമ്പാനു, ദീപകുമാർ, രാജേഷ് പൊമ്പിലായ, എൻ. വിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.