logo
AD
AD

മാങ്ങോട് കേരള മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

ചെർപ്പുളശ്ശേരി: കേരള മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റും ഡയാലിസിസ് ഐ.സി.യു.വും പ്രവർത്തനം ആരംഭിച്ചു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. അത്യാധുനിക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററായാണ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ കേരള മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷെറി പി. മാത്യു സ്വാഗതം അറിയിച്ചു.

ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ. മിലൻ ഇ. അരോജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മിഥുൻ ജെ, ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ കമലം, ത്രിക്കടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ, ത്രിക്കടിരി പഞ്ചായത്ത് വാർഡ് മെമ്പർ ഷബീർ നീരണി, മുൻ പഞ്ചായത്ത് വാർഡ് മെമ്പർ കെ.പി പ്രകാശ് എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു. കേരള മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രൊജക്ട്സ് ജനറൽ മാനേജർ അജിത്‌ ഷാ നന്ദി അറിയിച്ചു.

latest News