പട്ടാമ്പിയെ ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസിയാക്കിമാറ്റാനുറച്ച് മുഹമ്മദ് മുഹസിൻ എം.എൽ.എ

പട്ടാമ്പിയെ ഇന്ത്യയിലെ ആദ്യത്തെ വൈജ്ഞാനിക നിയോജകമണ്ഡലമാക്കി (ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസി) യാക്കി മാറ്റുന്നതിനുള്ള നടപടികൾ മുഹസിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തൃശൂർ കിലയിൽ MLA യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു അസംബ്ലി മണ്ഡലത്തെ വൈജ്ഞാനിക നിയോജകമണ്ഡലമാക്കി (ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസി) മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 2024 ഒക്ടോബർ 13 ന് മുഹമ്മദ് മുഹസിൻ എം.എൽ.എ യുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ ലെജിസ്ലേറ്റീവ് അസംബ്ലി യൂത്ത് സമ്മിറ്റ് 2024 സംഘടിപ്പിച്ചിരുന്നു.
ലോകത്ത് വിദ്യാഭ്യാസവും ടെക്‌നോളജിയും അനുദിനം വളർന്നു കൊണ്ടിരിക്കുന്ന കാലത്ത് പട്ടാമ്പി മണ്ഡലത്തിൽ വിദ്യാഭ്യാസ പരിപാടികൾക്ക് ഊന്നൽ നൽകി ജനങ്ങൾക്ക് പുതിയ അറിവിന്റെ മേഖലകളിലേക്ക് വഴി തുറന്നു നൽകുന്നതിന് വേണ്ടിയുള്ള പദ്ധതികളെ ആവിഷ്കരിക്കുന്നതിനും പ്രായ ഭേദമന്യേ എല്ലാവർക്കും നവവിദ്യാഭ്യാസം നൽകി ശാക്തീകരിക്കുകയും ചെയ്യുന്നതിനായാണ് ലേണിംഗ് കോൺസ്റ്റിറ്റ്യുവൻസി ആവിഷ്ക്കരിച്ചിട്ടുള്ളത്. പട്ടാമ്പി മണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്ത് വളരെ വലിയ മുന്നേങ്ങളാണ് മുഹസിൻ എം.എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പ്രായ ലിംഗഭേദമന്യേ എല്ലാവരും എന്തെങ്കിലും അറിവുകൾ നിരന്തരം നേടിക്കൊണ്ടേയിരിക്കുക എന്ന പുതിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കുകയാണ് ലേർണിംഗ് കോൺസ്റ്റിറ്റ്യുവൻസി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിനു തക്കവണ്ണം പട്ടാമ്പി മണ്ഡലത്തെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് മുഹസിൻ എം. എൽ എ യുടെ നേതൃത്വത്തിൽ ഏറ്റെടുത്തിട്ടുള്ളത്.
തൃശൂർ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യിൽ വച്ചു നടന്ന യോഗത്തിൽ ടോബി തോമസ് (രജിസ്ട്രാർ, ഡോ.കെ രാജേഷ്, (സീനിയർ അർബൻ ഫെല്ലോ,കില), Dr അജിത് കാളിയത്ത് (അർബൻ ചെയർ പ്രൊഫസർ,കില),ശ്രീ. ആഷിഫ് കെ.പി, (അക്കാഡമിക്ക് ഹെഡ്, പി എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ്,ഫാറൂഖ് കോളേജ്) ആന്റണി അഗസ്റ്റിൻ (അർബൻ പ്ലാനിങ് &ഡിസൈനിങ്) ഡോ. മോനിഷ് ജോസ്(അസിസ്റ്റന്റ് പ്രൊഫസർ പബ്ലിക് അഡ്മിനിസ്ട്രേഷൻ, കില) ഡോ. വിനീത.എം (വിമൻ & ചൈൽഡ് ഡെവലപ്‌മെന്റ് ) പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. മുഹമ്മദ് റഫീഖ് എം എന്നിവർ യോഗത്തിൽ പങ്കെടുത്തു.