പാലക്കാട് ക്ഷേത്രോത്സവ വെടിക്കെട്ടിനിടെ അപകടം, ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സമീപമുള്ള മാടത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്.