പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ ജൂബിലി റോഡ് നവീകരത്തിന്റെ ഭാഗമായി ഇന്ന് (01.05.2025) മുതല്‍ ഡ്രൈനേജ്, കള്‍വര്‍ട്ട് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബസ് ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ വലിയ വാഹനങ്ങള്‍ താല്‍ക്കാലികമായി ജൂബിലി റോഡ് ഒഴിവാക്കി മറ്റു പാതകളിലൂടെ പോകണമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. പാതയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. നിലവിലുള്ള 2 കള്‍വര്‍ട്ടുകള്‍ വീതി വര്‍ധിപ്പിക്കുന്ന പ്രവൃത്തിക്കാണ് ഇന്ന് തുടക്കമാവുന്നത്.