സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം ദിനം 195 പോയിന്റുമായി കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ആദ്യദിനം സമാപിച്ചപ്പോൾ 195 പോയിന്റുമായി കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം. ഒരു പോയിന്റ് വ്യത്യാസത്തിൽ 194 പോയിന്റോടെ തൃശൂർ ജില്ലയാണ് തൊട്ട്പിന്നിൽ. ജനപ്രിയ ഇനങ്ങളായ ഹൈ സ്കൂൾ വിഭാഗം ഒപ്പന, തിരുവാതിരക്കളി, നാടകം, ചെണ്ടമേളം, മോഹിനിയാട്ടം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് കലോത്സവ വേദിയിൽ അരങ്ങേറുക. ദഫ്, ബാൻഡ്മേളം മത്സരങ്ങളും ഇന്ന് നടക്കും.