പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി അജിത്ത് കുമാര്‍ ചുമതലയേറ്റു
പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ അജിത്ത് കുമാര്‍ ചുമതലയേറ്റു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ അജിത്ത് കുമാര്‍ 2017 ഐ.പി.എസ്. ബാച്ച് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ എ.എസ്.പി., പാലക്കാട് കെ.എ.പി. രണ്ടാം ബറ്റാലിയന്‍ കമാന്‍ഡന്റ്, തിരുവനന്തപുരം സിറ്റി ഡി.സി.പി. എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ആര്‍. ആനന്ദിനെ വി.ഐ.പി. സുരക്ഷാ ചുമതലയുള്ള എസ്.പി.യായി നിയമിച്ചു. ആംഡ് ബറ്റാലിയന്‍ ആസ്ഥാനത്ത് കമാന്‍ഡന്റിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. പാലക്കാട് എ.എസ്.പി.യായിരുന്ന അശ്വതി ജിജിയെ കൊച്ചി സിറ്റി ഡി.സി.പി.യായും നിയമിച്ചു.