നിയമസഭാ തിരഞ്ഞെടുപ്പ്: മാതൃക ഹരിത പോളിംഗ് ബൂത്ത്, മിനിയേച്ചർ മാതൃക ഉദ്ഘാടനം ചെയ്തു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിർമ്മിച്ച മാതൃക ഹരിത പോളിംഗ് ബൂത്തിന്റെയും മിനിയേച്ചർ മാതൃകയുടെയും ഉദ്ഘാടനം അസി. കളക്ടർ രവി മീണ നിർവഹിച്ചു.
2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പായി നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഗ്രീൻ ബട്ടണ്‍ കാപെയ്നിന്റെ ഭാഗമായാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. ഷൊർണ്ണൂർ നഗരസഭയാണ് ജില്ലാ ഭരണകൂടത്തിനും ജില്ലാ ശുചിത്വമിഷനും വേണ്ടി മിനിയേച്ചർ നിർമ്മിച്ചത്. ഹരിതചട്ടം പാലിക്കുന്ന ഒരു ബൂത്തിൽ ഒരുക്കേണ്ട സജ്ജീകരണങ്ങളെ സംബന്ധിച്ച് അവബോധം ലഭിക്കത്തക്ക വിധത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.
