മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ നിരീക്ഷണം നടത്തുന്നതിനായി തിരഞ്ഞെടുത്ത മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പ്രാഥമിക പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും പുതുതായി നിയമിച്ച മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുമുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഇലക്ഷന്‍ ഒബ്‌സര്‍വര്‍മാരായ എം.ബി രാജേഷ് ഗൗഡ, ശക്തി സിംഗ് എന്നിവര്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ ടി. കുഞ്ഞീതുട്ടി, മൈക്രോ ഒബ്‌സര്‍വര്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ ജിതിന്‍.കെ.ജോണ്‍ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളില്‍ ആകെ 43 പോളിംഗ് സ്റ്റേഷനുകളാണ് പ്രശ്‌ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 56 മൈക്രോ ഒബ്‌സര്‍വര്‍മാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്.
