logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്: സൗഹൃദ ഷട്ടിൽ മത്സരം സംഘടിപ്പിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് നിയോജക മണ്ഡലത്തിൽ സ്വീപ്പിൻ്റെ (SVEEP) നേതൃത്വത്തിൽ സൗഹൃദ ഷട്ടിൽ മത്സരം സംഘടിപ്പിച്ചു. മാധവരാജ ക്ലബ്ബിൽ നടന്ന മത്സരം ജില്ലാ സ്വീപ്പ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ രവി മീണ മത്സരത്തിൽ പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. 'എവരി സേർവ് കൗൺട്സ്, എവരി വോട്ട് മറ്റേഴ്‌സ്' എന്നതാണ് പരിപാടിയുടെ ആശയം.

തുടർന്ന് എല്ലാ ക്ലബ് അംഗങ്ങൾക്കും ജേഴ്സി വിതരണം നടത്തുകയും അവരുടെ കുടുംബാംഗങ്ങളോട് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ മേരി സിൽവസ്റ്റർ, ട്വിങ്കിൾ എന്നിവരും പുരുഷ വിഭാഗത്തിൽ മുരളീധരൻ, രഘുനാഥ് എന്നിവരും ചാമ്പ്യന്മാരായി. വിപിൻദാസ്, ഭവാനന്ദ് എന്നിവർ റണ്ണറപ്പായി. തുടർന്ന് ക്ലബ്ബ് സെക്രട്ടറി,ചാർട്ടേർഡ് അക്കൗണ്ടൻ്റ് വിമൽ വേണു സമ്മാനദാനം നടത്തി.

latest News