logo
AD
AD

വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തിയായി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീഷനുകളുടെ കമ്മീഷനിങ് പൂർത്തിയായി. 2536 പോളിംഗ് സ്റ്റേഷനുകളിലേക്കായി 3052 ബാലറ്റ് യൂണിറ്റുകളും, 3052 കൺട്രോൾ യൂണിറ്റും, 3306 വി.വി പാറ്റ് യൂണിറ്റുകളുടെയും കമ്മീഷനിങ്ങാണ് പൂർത്തിയായത്.

തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പത്തിരിപ്പാല മൌണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലും കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് എന്നിവയിലേക്കുള്ള കമ്മീഷനിങ് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലും തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നിവയിലേക്കുള്ള കമ്മീഷനിങ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിലുമായാണ് നടന്നത്.

latest News