logo
AD
AD

നിയമസഭാ തിരഞ്ഞെടുപ്പ്: സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും വോട്ടിങ്ങില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി പാലക്കാട് നിയോജകമണ്ഡലത്തില്‍ സ്വീപ്പിന്റെ (SVEEP) ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു.'ഡു സൈക്ലിങ്ങ്, ഡു വോട്ടിങ്ങ്' (Do Cycling, Do Voting) എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ആര്‍ഡിഒ പി.അന്‍വര്‍ സാദത്ത് സൈക്ലത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന വീഥികളിലൂടെ കടന്നുപോയ സൈക്ലത്തോണ്‍ വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ സമാപിച്ചു. വിവിധ പ്രായത്തിലുള്ള സൈക്ലിങ് പ്രേമികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഇരുപത്തിയൊന്നോളം പേര്‍ സൈക്ലിങ്ങിന്റെ ഭാഗമായി.

latest News