logo
AD
AD

ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരള പോലീസും കര്‍ണാടക റിസര്‍വ് പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.

കൂറ്റനാട് സെന്റര്‍, ബസ് സ്റ്റാന്‍ഡ്, വട്ടേനാട്, തണ്ണീര്‍കോട്, ഗുരുവായൂര്‍ റോഡ്, തൃത്താല റോഡ് എന്നീ പ്രദേശത്തെ പ്രധാന വീഥികളിലൂടെ നീങ്ങിയ മാര്‍ച്ചിന് ചാലിശ്ശേരി പോലീസ് ഉദ്യോഗസ്ഥരും കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.

വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് ലക്ഷ്യം. വരുംദിവസങ്ങളിലും സ്റ്റേഷന്‍ പരിധിയിലെ വിവിധ മേഖലകളില്‍ സമാനമായ രീതിയിലുള്ള പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.

latest News