logo
AD
AD

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വരും വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന കരട് പദ്ധതി രേഖയുടെ പ്രകാശനവും എം.എല്‍.എ നിര്‍വ്വഹിച്ചു.

കൂടാതെ, പഞ്ചായത്തിലെ അങ്കണവാടികള്‍ക്കുള്ള കുക്കറുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നടത്തി. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റത്തിനായുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി പ്രമോദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ.സി ഗ്രീഷ്മ, എസ്.അഫ്താബ്, കെ. എം കേരള കുമാരി , കെ. പ്രീതമോള്‍, പ്രസീത സന്തോഷ്, കെ. ആര്‍ രതീഷ് എന്നിവര്‍ പങ്കെടുത്തു.

Latest News

latest News