കരിങ്ങനാട് കുടുംബശ്രീ കാന്റീന്‍ ഉദ്ഘാടനം മെയ് ഒന്നിന്

വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ തനിമ വനിതാ കാന്റീന്‍ ഉദ്ഘാടനം കരിങ്ങനാട് മെയ് ഒന്നിന് വൈകിട്ട് അഞ്ചിന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ നിര്‍വഹിക്കും. വിളയൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ബേബി ഗിരിജ അധ്യക്ഷയാകും. വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പങ്കെടുക്കും.
വിളയൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ആയില്യം, സമൂഹം കുടുംബശ്രീകളിലെ അംഗങ്ങളായ അനിത, മഞ്ജു, സിന്ധു, വിനി എന്നിവരുടെ നേതൃത്വത്തിലാണ് തനിമ വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും കാന്റീന്‍ പ്രവര്‍ത്തിക്കുക. കുറഞ്ഞ നിരക്കില്‍ പ്രഭാത ഭക്ഷണവും 50 രൂപയ്ക്ക് ഊണും കാന്റീനില്‍ നിന്നും ലഭിക്കും. ഊണിനൊപ്പം സ്പെഷ്യല്‍ മീന്‍ വിഭവങ്ങളും കാന്റീനില്‍ നിന്നും ലഭ്യമാണ്.