logo
AD
AD

ഉപതിരഞ്ഞെടുപ്പ്: വാര്‍ഡുകളില്‍ 28 ന് പ്രാദേശിക അവധി

പാലക്കാട്: സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്റ്റംബര്‍ 27, 28 തീയതികളിലും, സ്വീകരണ വിതരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആയി നിശ്ചയിച്ചിട്ടുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സെപ്റ്റംബര്‍ 28, 29 തീയതികളിലും ജില്ലാ കളക്ടര്‍ കെ. സുധീര്‍ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സെപ്റ്റംബര്‍ 28ന് അവധിയായിരിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 വൈകിട്ട് 6 മുതല്‍ സെപ്റ്റംബര്‍ 28 വോട്ടെടുപ്പ് ജോലികള്‍ തീരുന്നത് വരെയും, വോട്ടെണ്ണല്‍ ദിനത്തിലും വാര്‍ഡുകളില്‍ മദ്യനിരോധന ദിനമായി (ഡ്രൈഡേ) ആചരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


latest News