logo
AD
AD

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നിലവിൽ യെല്ലോ അലർട്ടാണുള്ളത്.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാളെ വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന നിരമാലക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇന്നലെയും വൈദ്യുതി മുടങ്ങിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കൂടിയതാണ് തിരിച്ചടിയായത്. ഈ മാസം മുഴുവനും പ്രതിസന്ധി തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായുള്ള ചർച്ചയിൽ വൈദ്യുതി എത്തിക്കുന്നതിൽ നിലവിൽ ധാരണയായിട്ടില്ല.


latest News