logo
AD
AD

കോങ്ങാട് ഗവ. യു.പി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

പാലക്കാട്: ഭാഷ കേവലം ആശയവിനിമയോപാധി മാത്രമല്ലെന്നും സംസ്കാരവും പാരമ്പര്യവുമായി ഇഴചേർന്നുനിൽക്കുന്ന വികാരമാണെന്നും മന്ത്രി കെ. എ. തുളസി. കോങ്ങാട് ഗവ. യു.പി സ്കൂളിൽ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷ പ്രചരിച്ചതോടെ ആഗോളതലത്തിൽ നിലനിന്നിരുന്ന ജനാധിപത്യം അടക്കമുള്ള ആശയങ്ങൾ അടുത്തറിയാൻ സാധിച്ചു. ഇംഗ്ലീഷിലേക്കും മറ്റ് വിദേശ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടതിലൂടെയാണ് ഭാരതത്തിന്റെ പൗരാണിക സംസ്കാരവും സമ്പന്നമായ അറിവുകളും ഗ്രന്ഥങ്ങളും ലോകമെമ്പാടും എത്തിക്കാൻ സാധിച്ചതെന്നും അവർ വ്യക്തമാക്കി. പിടിഎ പ്രസിഡന്റ് എ എം അജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എം ഷറഫുദ്ദീൻ, വാർഡ് മെമ്പർ സി ഹരിദാസ്, ഹെഡ്മിസ്ട്രസ് കെ ഉമാദേവി, ഇ എൽ ഇ പി ജില്ലാ കോഡിനേറ്റർ എ കെ അപർണ, ഡയറ്റ് ഫാക്കൾട്ടി കെ ജി സുജിത, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


Latest News

latest News