logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 65 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12449 പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച 57 കേസുകളിലായി 65 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11555 ആയി. ഇതുവരെ 24246.942 ഗ്രാം എം.ഡി.എം.എയും 1536.283 കി.ഗ്രാം കഞ്ചാവും 773.079 ഗ്രാം ബ്രൗണ്‍ ഷുഗറും 5717.069 ഗ്രാം ഹാഷിഷ് ഓയിലും 578.847 ഗ്രാം ഹെറോയിനും 441.660 ഗ്രാം ചരസും 8724 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 23 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ആറ് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 27 കേസുകളും കോട്പ പ്രകാരം 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 207.328 ഗ്രാം എം.ഡി.എം.എയും 0.265 കി.ഗ്രാം കഞ്ചാവും 6.77 ഗ്രാം ബ്രൗണ്‍ ഷുഗറും 374 ഗ്രാം ഹാഷിഷ് ഓയിലും 37.1 ഗ്രാം ഹെറോയിനും 36 ഗ്രാം ചരസും 5700 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി വ്യാഴാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 91 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10219 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 835 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7030 ബോധവത്ക്കരണ പരിപാടികളും നടത്തി.


Latest News

latest News