logo
AD
AD

കലക്ടറേറ്റില്‍ കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

പാലക്കാട് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സേവനങ്ങളെക്കുറിച്ചും വിവിധ വായ്പാ പദ്ധതികളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച കിയോസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ കെ സുധീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമഗ്ര 2026 രണ്ടാം എഡിഷന്റെ (100 കോടിയോളം രൂപയുടെ വായ്പാ വിതരണവും ബോധവല്‍ക്കരണവും) പ്രചാരണാര്‍ഥമാണ് കിയോസ്‌ക് ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ വായ്പാ രജിസ്‌ട്രേഷന്‍ സൗകര്യവും ഇതുവഴി ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.


Latest News

latest News