17കാരനെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും ശിക്ഷ
പട്ടാമ്പി: 17കാരനുനേരെ ഗുരുതര ലൈംഗികാതിക്രമം നടത്തിയയാൾക്ക് 21 വർഷവും ആറുമാസവും കഠിനതടവും, 1,30,000 പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം താനൂർ ചിരക്കൽ പാന്നട്ട് വീട്ടിൽ സുനിൽ കുമാറിനെയാണ് (54) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, അജിതൻ എന്നിവരാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സന്ദീപ് ഹാജരായി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ലൈയ്സൺ ഓഫിസർ എ.എസ്.ഐ എസ്. മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും ഹാജരാക്കി.
